MOHANLALWOODmohanlalwood photo, picture, screen, image

THE COMPLETE ACTOR ചങ്കല്ല ചങ്കിടിപ്പാണ്! 💪

174 posts 635 followers 8 following

MOHANLALWOOD

Record Alert!!! 1.2 Million Tweets for #IttymaaniFunRideIn1Month in 24 hours....🔥🔥🙌😎 1st Time in Mollywood!! 😎 #mohanlalwood


2

MOHANLALWOOD

Birthday Anniversary Papettan! 💕 "ആസക്തികളുടെ അഗ്നികുണ്ഡങ്ങളിൽ ഹോമിക്കപ്പെടുകയും നിർവ്വേദങ്ങളുടെ ചിദാകാശത്ത് നക്ഷത്രങ്ങളാവുകയും ചെയ്യുന്ന മനുഷ്യാത്മാക്കളുടെ സങ്കീർത്തനങ്ങൾ" പദ്മരാജൻ തന്റെ രചനകളെ വിശേഷിപ്പിച്ച വാചകങ്ങളാണിത്... മനുഷ്യാത്മാക്കളുടെ ഉടലും ഉയിരും കൊരുക്കപ്പെട്ട ജീവിത നിമിഷങ്ങളുടെ രേഖപ്പെടുത്തലുകളായിരുന്നു അദ്ദേഹം വരച്ചിട്ട ക്യാൻവാസുകളിൽ കോറിയിട്ടിരുന്നത്... കാലത്തെ അതിജീവിക്കുന്ന മനുഷ്യവിശാലതയുടെ അതിരുകളില്ലാത്ത ക്യാൻവാസുകൾ... അത് കൊണ്ടാകാം കാലം കഥകളുടെ ഗന്ധർവന്റെ തൂവൽക്കിരീടം ആ നിറുകയിൽ ചാർത്തി നൽകിയതും... മഴയും,പ്രണയവും, കാമവും,മോഹവും, വിരക്തിയും,വിരഹവും, വിഷാദവും പറഞ്ഞു പോയ കഥകൾ... രതികാമനകളുടെ പുളിപ്പും മധുരവും നിറഞ്ഞ അക്ഷരങ്ങൾ... ഗന്ധർവ്വ മാന്ത്രികതയുടെ മഷിപടർന്ന തൂലിക... ഇങ്ങനെ പദ്മരാജൻ മലയാളിയിലേക്കു പടർന്നു ഇറങ്ങുകയായിരുന്നു... അവർ ഒളിപ്പിച്ചു വച്ച രതിഭാവനകൾക്കും പറയാൻ മടിച്ച പ്രണയത്തിനും, അകറ്റി നിർത്തിയ ജീവിതങ്ങളുടെ നിറഭേദങ്ങൾക്കും അയാളുടെ ഗന്ധർവ്വ തൂലിക ജീവൻ നൽകുകയായിരുന്നു അവിടെ വിഷാദത്തിലും ചിരി പടർന്നു, കാമത്തിലും പ്രണയം നിറഞ്ഞു വിരഹത്തിലും ഓർമ്മകളുടെ നോവ് നിറഞ്ഞു... അയാൾ അങ്ങനെയായിരുന്നു എഴുതാൻ വേണ്ടി,കാലത്തിനായി ആരും പറയാത്ത കഥകൾ സൃഷ്ട്ടിക്കാൻ വേണ്ടി മാത്രം പിറന്ന ഭാവന വറ്റാത്തൊരു ആലയായിരുന്നു... അവിടുന്ന് ഉൾക്കാമ്പ് നിറഞ്ഞ പൊള്ളലുകളുടെ തിളച്ച ഉറവുകളുണ്ടായി... അത് ആസ്വാദനവും കടന്ന് സമൂഹത്തിലേക്ക് ഒഴുകിയിറങ്ങി... ഗന്ധർവന്റെ ശാപത്തിന്റെ പൊള്ളുന്ന ചിലമ്പ് പോലെ ഒരിക്കലും തീരാത്ത ചൂടും നീറ്റലും ബാക്കിയാക്കി അതിന്നും ശാന്തമായി നിറഞ്ഞു കൊണ്ടേയിരിക്കുന്നു.. സോളമനും,സോഫിയും, ക്ലാരയും,ജയകൃഷ്ണനും രാധയും,ഗന്ധർവനും ഭാമയും,കള്ളൻ പവിത്രനും,ഫയൽവാനും,ചക്കരയും, കാരണവരും ഭാസിയും,പപ്പുവും,രതിയും തുടങ്ങി ഹൃദയവും ആത്മാവും കവരുന്ന, മനസ്സിൽ ഓർമ്മകളുടെ ബീജം നിറയ്ക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ... പദ്മരാജൻ സ്ക്രീനിലേക്ക് പകർത്തിയത് കഥയും കഥാപത്രങ്ങളെയും മാത്രമായിരുന്നില്ല അവയിൽ അന്തർലീനമായ മനുഷ്യവികാര വിചാരങ്ങളെ കൂടിയായിരുന്നു... അയാളുടെ മുന്തിരി തോട്ടങ്ങളും, അയാൾ സൃഷ്‌ടിച്ച മണ്ണാറത്തൊടിയും, അയാൾ നടന്നു പോയ അരപ്പട്ടകെട്ടിയ ഗ്രാമങ്ങളുമൊക്കെ ഇന്നും പുതിയ വിരുന്നുകാർക്കായി പെരുവഴിയമ്പലങ്ങളിൽ നടവഴിയിൽ കണ്ണും നട്ടുള്ള കാത്തിരിപ്പിലാണ്... അയാളുടെ കഥാപാത്രങ്ങൾക്ക് ഒരിക്കലും മരണം വിധിച്ചിട്ടില്ല... ഗന്ധർവന്റെ 74മത് ജന്മദിനം! #Padmarajan #Ppadmarajan #pappettan #padmarajanstories #namukkuparkkanmunthirithoppukal #thoovanathumbikal #season


0

MOHANLALWOOD

ചെറുപ്രായത്തിൽ സിനിമ കണ്ടുതുടങ്ങിയപ്പോൾ എപ്പോഴോ മനസ്സില് കേറിയതാണ് ലാലേട്ടൻ ...പിന്നെ ഇന്നുവരെ അവിടെ വേറൊരു വിഗ്രഹം കേറിയിട്ടില്ല.ഒരായിരം ജന്മദിനാശംസകൾ ലാലേട്ടാ🥰🥰🥰 #HBDLegendMohanlal #Happybirthdaymohanlal #happybirthdaylalettan #mohanlal #lalettan #thecompleteactor


1Loading...